യുദ്ധത്തിന് തയാറെന്ന് ഇസ്രയേൽ, ഇറാനും ഹിസ്ബുള്ളയും ആക്രമണത്തിനും തയാർ..

യുദ്ധത്തിന് തയാറെന്ന് ഇസ്രയേൽ, ഇറാനും ഹിസ്ബുള്ളയും ആക്രമണത്തിനും തയാർ..
Aug 5, 2024 11:40 AM | By PointViews Editr


ജറുസലേം: ഇറാന്റെ ആക്രമണ ഭീഷണികൾക്കിടെ തങ്ങൾ എന്തിനും തയ്യാറാണെന്നും കനത്ത തിരിച്ചടി നൽകുമെന്നുമുള്ള മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 'ഏത് സാഹചര്യത്തിനും ഞങ്ങൾ തയ്യാറാണ്- അത് ആക്രമണമായാലും പ്രതിരോധമായാലും', ഇസ്രയേൽ മന്ത്രിസഭാ യോഗത്തിന് ശേഷം നെതന്യാഹു പറഞ്ഞു. ഇസ്രയേലിന് നേരെയുള്ള ഇറാൻന്റെയും ഹിസ്ബുല്ലയുടെയും ആക്രമണത്തിന് തിങ്കളാഴ്ച‌ തുടക്കമാകുമെന്ന് യുഎസ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം.

            ഹമാസ് നേതാവ് ഇസ്‌മയിൽ ഹനിയെയുടെ കൊലപാതകത്തിൽ പ്രതികാരംചെയ്യുമെന്ന് നേരത്തെ ഇറാൻ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ്റെ ആക്രമണം തിങ്കളാഴ്ച്‌ച ആരംഭിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റ്റണി ബ്ലിങ്കൻ ഇസ്രയേലിന് മുന്നറിയിപ്പ് നൽകിയത്. ഇതേത്തുടർന്ന് നെതന്യാഹുവിൻ്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുകയുണ്ടായി. ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസി മൊസാദിന്റെ തലവൻമാരടക്കം പങ്കെടുത്ത യോഗത്തിൽ പ്രത്യാക്രമണത്തിന് സജ്ജമാകാൻ തീരുമാനിച്ചു.


                      തിന്മകളുടെ കൂട്ടായ്മയ്ക്കെതിരെ ഇസ്രയേൽ ബഹുമുഖ യുദ്ധത്തിലാണെന്ന് പറഞ്ഞ നെതന്യാഹു, ശത്രുക്കൾക്ക് കനത്ത മുന്നറിയിപ്പ് നൽകുകയും ചെയ്‌. 'ശത്രുക്കളോട് ഞാൻ ആവർത്തിച്ച് പറയുന്നു. ഞങ്ങൾ പ്രതികരിക്കും, ഞങ്ങൾക്കെതിരായ ഏത് ആക്രമണത്തിനും, ഏത് ഭാഗത്തുനിന്നായാലും കനത്ത വില ഈടാക്കും', നെതന്യാഹു പ്രഖ്യാപിച്ചു.


                ഏത് ആക്രമണത്തിനും വളരെ വേഗത്തിൽ മറുപടി നൽകാൻ തങ്ങൾ സർവ്വ സജ്ജമാണെന്ന് നെതന്യാഹുവിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ് പറഞ്ഞു. 'ഞങ്ങൾ കരയിലും വായുവിലും വളരെ ശക്തമായി സജ്ജരാണ്, ആക്രമണത്തിനോ പ്രതികരിക്കാനോ വേഗത്തിൽ നീങ്ങാൻ ഞങ്ങൾക്ക് കഴിയും. ഞങ്ങളെ ആക്രമിക്കാൻ തുനിഞ്ഞാൽ അതിന് അവർ വലിയ വിലകൊടുക്കേണ്ടി വരും', ഗാലൻ്റ് പറഞ്ഞു.


                 ഹിസ്ബുള്ളയിൽനിന്നും ഇറാനിൽനിന്നുമുള്ള ഭീഷണികളുടെ പശ്ചാത്തലത്തിൽ നെതന്യാഹു അടക്കമുള്ള ഇസ്രയേലിലെ ഉന്നത നേതാക്കൾക്ക് യുദ്ധസമയത്ത് ദീർഘകാലം സുരക്ഷിതമായി കഴിയാനായി ഭൂഗർഭ ബങ്കർ തയ്യാറായതായും ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Israel says they are ready for war, Iran and Hezbollah are ready to attack.

Related Stories
ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

Nov 17, 2024 10:21 PM

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന...

Read More >>
പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

Nov 17, 2024 08:22 PM

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന്...

Read More >>
ഇനി ടിയാരി ഇല്ല! ? !

Nov 17, 2024 05:23 PM

ഇനി ടിയാരി ഇല്ല! ? !

ഇനി ടിയാരി ഇല്ല! ?...

Read More >>
കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക് അനുമതിയായി.

Nov 17, 2024 03:21 PM

കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക് അനുമതിയായി.

കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക്...

Read More >>
തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം വേണം.

Nov 17, 2024 12:29 PM

തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം വേണം.

തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം...

Read More >>
വാതിൽപ്പടിയിൽ തന്നെ കിട്ടും.....

Nov 17, 2024 09:19 AM

വാതിൽപ്പടിയിൽ തന്നെ കിട്ടും.....

വാതിൽപ്പടിയിൽ തന്നെ കിട്ടും.,....റേഷൻ...

Read More >>
Top Stories